2014, ജൂൺ 30, തിങ്കളാഴ്‌ച

പെരുമ്പടവം ശ്രീധരൻ





                                         

        പെരുമ്പടവം ശ്രീധരൻ  





(ജനനം :12-02-1938 )

മലയാള സാഹിത്യത്തിൻറെ തിരുനടയിൽ ഒരു സംഗീർത്തനം പോലെ കടന്നെത്തിയ മഹാസാഹിത്യകാരൻ .എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12-ന് ജനിച്ചു.  സാഹിത്യത്തിലേക്ക് പിച്ച വച്ചത്  കവിതയിലൂടെ . പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു. 12 ചലച്ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. കേരള സാഹിത്യ അക്കാദമിചലച്ചിത്ര സെൻസർ ബോർഡ്സാഹിത്യ പ്രവർത്തക സഹകരണസംഘം നിർദ്ദേശക സമിതി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്. 2011 ൽ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി  നിയമിതനായി.

പുരസ്കാരങ്ങൾ


  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1975) - അഷ്ടപദി
  • വയലാർ പുരസ്കാരം (1996) - ഒരു സങ്കീർത്തനം പോലെ
  • വി.ടി. ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്കാരം - ഒരു സങ്കീർത്തനം പോലെ
  • കേരളാ കൾച്ചറൽ സെന്റർ പുരസ്കാരം - ഒരു സങ്കീർത്തനം പോലെ
  • മഹാകവി ജി. സ്മാരക പുരസ്കാരംഒരു സങ്കീർത്തനം പോലെ
  • അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം - ഒരു സങ്കീർത്തനം പോലെ
  • ദുബായ് കൈരളി കലാകേന്ദ്രം സാഹിത്യ പുരസ്കാരം - ഒരു സങ്കീർത്തനം പോലെ
  • കാവ്യമണ്ഡലം പുരസ്കാരം - ഒരു സങ്കീർത്തനം പോലെ
  • അബുദാബി ശക്തി പുരസ്കാരംഒരു സങ്കീർത്തനം പോലെ
  • കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - മികച്ച തിരക്കഥ- സൂര്യദാഹം(1980)
  • ഫിലിം ക്രിട്ടിക്സ് പുരസ്കാരം
  • ഫിലിം ഫെയർ പുരസ്കാരം
  • കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം - നിലാവിന്റെ ഭംഗി (കുട്ടികൾക്കുള്ള നോവൽ)
  • മലയാറ്റൂർ പുരസ്കാരം - നാരായണം 
  • വള്ളത്തോൾ പുരസ്കാരം - 2013









കൃതികൾ



           1.ഒരു സങ്കീർത്തനം പോലെ                    2. അഭയം
          3. അഷ്ടപദി                                                  4. അന്തിവെയിലി ലെ പൊന്ന്
          5. ആയില്യം                                                 6.സൂര്യദാഹം 
          7. ഒറ്റച്ചിലമ്പ്                                                8. ആരണ്യഗീതം
          9. ഗ്രീഷ്മജ്വാലകൾ                                    10. കാൽ‌വരിയിലേക്ക് വീണ്ടും
        11. ഇടത്താവളം                                           12.മേഘച്ഛായ
        13. ഏഴാം വാതിൽ                                      14. നിന്റെ കൂടാരത്തിനരികെ
       15. വാൾമുനയിൽ വച്ച മനസ്സ്                     
       16. എന്റെ ഹൃദയത്തിന്റെ ഉടമ                
        17. അരൂപിയുടെ മൂന്നാം പ്രാവ്               18. നാരായണം
        19.പൊൻപറകൊണ്ട് സ്നേഹമളന്ന്        20. ദൂരങ്ങൾ കടന്ന്
        21.തേവാരം                                                   22. പകൽപൂരം
        23. കൃപാനിധിയുടെ കൊട്ടാരം                  24. ഇലത്തുമ്പുകളിലെ മഴ
        25. അസ്തമയത്തിന്റെ കടൽ                    26. ഗോപുരത്തിനുതാഴെ
        27.പിന്നെയും പൂക്കുന്ന കാട്                     28. ഇരുട്ടിൽ പറക്കുന്ന പക്ഷി
        29.പ്രദക്ഷിണവഴി                                         30. തൃഷ്ണ
        31 . ദൈവത്തിന്റെ കാട്ടിലെ ഒരില            32. സ്മൃതി                                                      
        33. ശംഖുമുദ്രയുള്ള വാൾ                            34. ബോധിവൃക്ഷം
        35. കടൽക്കരയിലെ വീട്                              36. ഹൃദയരേഖ
        37. ഒറ്റ ശിഖരത്തിന്റെ മരം                        38. ഡിസംബർ
        39. ഒരുകീറ് ആകാശം                     
        40.സ്നേഹത്തിന്റേയും മരണത്തിന്റേയും അതിര്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ